എ സി മിലാൻ ഡിഫൻഡർ ഫ്ലൊറൻസി ദീർഘകാലം പുറത്തിരിക്കും. തുടയിലെ കീറിയ ടെൻഡോണിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അലസ്സാൻഡ്രോ ഫ്ലോറൻസി ഏകദേശം അഞ്ച് മാസത്തേക്ക് പുറത്താകും എന്നാണ് മിലാൻ പ്രഖ്യാപിച്ചത്.
സാസുവോളോയ്‌ക്കെതിരായ മത്സരത്തിനിടെ ആയിരുന്നു അലസ്സാൻഡ്രോ ഫ്ലോറൻസിയുടെ ഇടതു ഹാംസ്ട്രിംഗിന്റെ ബൈസെപ്‌സ് ഫെമോറിസിന് സാരമായ പരിക്ക് പറ്റിയത്. ഫ്ലൊറൻസി ദീർഘകാലം പുറത്ത് ഇരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു മിലാൻ നേരത്തെ റൈറ്റ് ബാക്ക് സെർജിനോ ഡെസ്റ്റിനെ ടീമിലേക്ക് എത്തിച്ചത്.
31കാരനായ ഫ്ലൊറെൻസി കഴിഞ്ഞ വേനൽക്കാലത്ത് യൂറോ കിരീടം നേടിയ ഇറ്റലി ടീമിന്റെ ഭാഗമായിരുന്നു. റോമ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു മിലാനിലേക്കുള്ള നീക്കം സ്ഥിരമാക്കിയത്. മുമ്പ് ക്രോട്ടോൺ, വലൻസിയ, പിഎസ്ജി എന്നിവിടങ്ങളിൽ ലോണിൽ കളിച്ചിട്ടുണ്ട്.