ഫ്ലൊറൻസിക്ക് ശസ്ത്രക്രിയ, ഒരു മാസം പുറത്ത്

Florenzi Milan Epa 1080x741

മിലാൻ ഫുൾ-ബാക്ക് ലോറൻസോ ഫ്ലോറൻസിക്ക് ഇന്ന് ഇടത് കാൽമുട്ടിൽ ശസ്ത്രക്രിയ നടത്തി. താരം ഒരു മാസത്തേക്ക് പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചു. ഇറ്റാലിയൻ തലസ്ഥാനത്തെ വില്ല സ്റ്റുവർട്ട് ക്ലിനിക്കിൽ ആണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുൻ റോമ ക്യാപ്റ്റൻ ഈ കഴിഞ്ഞ വേനൽക്കാലത്ത് ആയിരുന്മു മിലാനിൽ ചേർന്നത്. അതിനു മുമ്പ് താരം പി എസ് ജിക്ക് ഒപ്പം ഒരു സീസൺ ലോണിൽ കളിച്ചിരുന്നു. റോമ അക്കാദമിയിലൂടെ വളർന്നു വന്ന താരം 2019-20 ന്റെ സീസണിൽ വലെൻസിയയിലും ലോൺ കരാറിൽ കളിച്ചു.

മിലാനിൽ ചേർന്നതിനുശേഷം ഫ്ലോറൻസി ഏഴ് തവണ കളിച്ചിട്ടുണ്ട്. അറ്റലാന്റ, വെറോണ, ബൊലോന, ടോറിനോ, റോമ എന്നിവർക്കെതിരായ സീരി എ ഗെയിമുകളും ചാമ്പ്യൻസ് ലീഗിലെ എഫ്‌സി പോർട്ടോയ്‌ക്കെതിരായ രണ്ട് മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും. സ്പെയിനിനെതിരായ ഇറ്റലിയുടെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലും ഫ്ലൊറൻസി ഉണ്ടാകില്ല.

Previous articleഅയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Next articleപതിവ് മതിയാക്കി പഞ്ചാബ്, അവസാനം കലമുടയ്ക്കാതെ വിജയം