യുവന്റസ് ബുധനാഴ്ച പരിശീലനം തുടങ്ങും, ഡിബാലയും റൊണാൾഡോയും ഉണ്ടാവില്ല

- Advertisement -

ഇറ്റാലിയൻ ക്ലബായ യുവന്റസ് പരിശീലനം ആരംഭിക്കാൻ താരങ്ങൾക്ക് അനുവാദം കൊടുത്തു. ബുധനാഴ്ച മുതൽ പരിശീലനം ആരംഭിക്കാൻ ആണ് നിർദ്ദേശം. താരങ്ങൾക്ക് യുവന്റസിന്റെ ട്രെയിനിങ് ഗ്രൗണ്ടായ‌ കൊണ്ടിനസ ഉപയോഗിക്കാം. ഒരു ട്രെയിനറും ഒരു ഡോക്ടറും ട്രെയിനിങ് ഗ്രൗണ്ടിൽ ഉണ്ടാകും. ട്രെയിനിങ് ഗ്രൗണ്ടിലെ ജിമ്മും കുളിമുറികളും ഒന്നും ഉപയോഗിക്കാൻ താരങ്ങൾക്ക് അനുമതിയില്ല.

ട്രെയിനിങ് തുടങ്ങും എങ്കിൽ റൊണാൾഡോയും ഡിബാലയും ഒക്കെ ടീമിനൊപ്പം പരിശീലനത്തിന് ചേരാൻ ഇനിയും ആഴ്ചകൾ എടുക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മാത്രമാണ് ഇറ്റലിയിൽ എത്തുന്നത്. താരം 14 ദിവസം ക്വാരന്റൈനിൽ കഴിയേണ്ടി വരും. വിദേശത്തു നിന്നു വരുന്ന താരങ്ങൾ ഒക്കെ 14 ദിവസം കഴിഞ്ഞ് മാത്രമെ പരിശീലനത്തിന് ഇറങ്ങുകയുള്ളൂ‌. ഇപ്പോഴും കൊറോണ നെഗറ്റീവ് ആവാത്തത് ആണ് ഡിബാലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

Advertisement