പരിക്ക് മാറി ഡിബാല എത്തുന്നു

യുവന്റസ് ആരാധകർക്ക് സന്തോഷ വാർത്ത ആണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ നൽകുന്നത്. അവരുടെ പ്രിയ താരമായ ഡിബാല പരിക്ക് മാറി എത്തുകയാണ്. താരം അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പങ്കെടുത്തേക്കും. മുട്ടിനേറ്റ പരിക്ക് ആയിരുന്നു ഡിബാലയെ പുറത്ത് ഇരുത്തിയത്.

ഡിബാലയ്ക്ക് ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല. പരിക്കും മറ്റു ഫിറ്റ്നെസ് ഇഷ്യൂകളും കാരണം സീസൺ ഭൂരിഭാഗവും ഡിബാല പുറത്ത് ആയിരുന്നു നിന്നിരുന്നത്‌‌ ഡിബാല മാതമല്ല മധ്യ നിര താരം ആർതുറും പരിക്ക് മാറി എത്തുന്നുണ്ട്.