യുവന്റസ് ഇതിഹാസത്തിനു ജന്മദിനാശംസകൾ നേർന്ന് ഡിബാല

Jyotish

യുവന്റസ് ഇതിഹാസം അലസാന്ദ്രോ ഡെൽപിയറോയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഡിബാല. 19 വര്‍ഷം ഇറ്റാലിയന്‍ ക്ലബ്ബായ ജുവന്റസിന്റെ കുപ്പായമണിഞ്ഞ ഡെല്‍ പിയറോ 11 വര്‍ഷത്തോളം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ട്വിറ്ററിലൂടെയാണ് സൂപ്പർ താരം ആശംസകൾ അർപ്പിച്ചത്. യുവന്റസിൽ ഡെൽപിയറോ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സി കഴിഞ്ഞ സീസണിലാണ് പൗലോ ഡിബാലയ്ക്ക് ലഭിച്ചത്.

യുവന്റസ് ഇതിഹാസങ്ങളായ പിന്റുരിച്ചിയോ, ഒമർ സിവോരി, പ്ലാറ്റിനി,റോബർട്ടോ ബഗ്ഗിയോ എന്നിവർ അണിഞ്ഞിരുന്നതാണ് ഐക്കോണിക്കായ യുവന്റസിന്റെ പത്താം നമ്പർ. 705 മത്സരങ്ങൾ കളിച്ച പിന്റുരിച്ചിയോയാണ് യുവന്റസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ .