ഉത്തേജക പരിശോധനക്ക് വിധേയമാക്കിയ രണ്ടാം സാംപിളും ടെസ്റ്റോസ്റ്റിറോൺ സാന്നിധ്യം സ്ഥീരീകരിച്ചതോടെ പോൾ പോഗ്ബക്ക് വലിയ തിരിച്ചടി. ഇതോടെ നാല് വർഷത്തേക്ക് ഫുട്‌ബോളിൽ നിന്നും വിലക്ക് വരെ താരത്തിന് നേരിടേണ്ടി വന്നേക്കും എന്നാണ് റീപോർട്ടുകൾ. ഇതോടെ പോഗ്ബയുടെ കരിയറിന് മുകളിൽ തന്നെ കരിനിഴൽ മൂടിയിരിക്കുകയാണ്.
അതേ സമയം ചില മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം താൻ കഴിക്കുന്നതായി പോഗ്ബ നേരത്തെ സമ്മതിച്ചിരുന്നു. ആദ്യ സാംപിളിന് പിറകെ രണ്ടാം സാംപിളും പോസിറ്റീവ് ആയതോടെ വലിയ നടപടികൾ ആവും താരത്തിന് ഇനി നേരിടേണ്ടി വരിക. രണ്ടു വർഷം വരെയുള്ള ജയിൽ ശിക്ഷ വരെ ഇതിന് ലഭിച്ചേക്കാം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം താരം ബാൻ നേരിടുകയാണെങ്കിൽ യുവന്റസും തങ്ങളുടെ കരാർ റദ്ദാക്കുന്നത് അടക്കമുള്ള നീക്കങ്ങൾ നടത്തിയേക്കും എന്നാണ് സൂചന. ആറു മാസത്തിന് മുകളിൽ താരത്തിന് സസ്‌പെൻഷൻ ഉറപ്പാണെങ്കിൽ ക്ലബ്ബിന് ഏകപക്ഷീയമായി കരാർ രാധക്കാനുള്ള അവകാശവും ഉണ്ട്. ഏതായാലും പരിക്ക് വലച്ച കരിയറിൽ വലിയൊരു പുതിയ പ്രതിസന്ധിയാണ് പോഗ്ബക്ക് മുന്നിൽ ഉയർന്നിരിക്കുന്നത്.
Download the Fanport app now!