യുവന്റസിന്റെ യുവ സെന്റർ ബാക്കായ ഡിലിറ്റ് താൻ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയാണ് വളർന്നത് എന്ന് പറഞ്ഞു. തന്റെ 15ആം വയസ്സു വരെ താൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിരുന്നു. ഗോളുകൾ അടിക്കലും ഒരുക്കലുമായിരുന്നു തന്റെ ജോലി. എന്നാൽ ഒരു ദിവസം തന്റെ പരിശീലകൻ തന്നോട് ഡിഫൻഡർ ആകാൻ നിർദ്ദേശിച്ചു. ഡി ലിറ്റ് പറയുന്നു.
ആദ്യം തനിക്ക് ഡിഫൻഡർ ആവാൻ ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് മനസ്സിലാകുന്നു ഇതാണ് തനിക്ക് യോജിച്ച പൊസിഷൻ എന്ന്. ചെറുപ്പം മുതലെ മാനസികമായി കരുത്ത് ഉള്ളത് കൊണ്ട് ഡിഫൻസിൽ തുണയായി. ഡി ലിറ്റ് പറഞ്ഞു. ടികി ടാക ഫുട്ബോൾ വന്നത് മുതൽ ഡിഫൻഡേഴ്സിന്റെ പാസ് ചെയ്യാനുള കഴിവിന് പ്രാധാന്യം കൂടി. ഇത് തനിക്ക് ഗുണമായി എന്നും യുവതാരം പറഞ്ഞു.