പ്രതിരോധ താരം സ്റ്റീഫൻ ഡി വ്രിയ് ഇനിർ മിലാനിൽ പുതിയ കരാർ ഒപ്പിട്ടു. ഇതോടെ 2025 വരെ താരം ക്ലബിൽ തുടരും. വരുമാനത്തിൽ കാര്യമായ വ്യത്യാസം ഇല്ല. നിലവിൽ 4 മില്യൺ യൂറോ ആണ് ഡി വ്രിയിന്റെ സാലറി. ഇതോടെ സിമിയിണിയുടെ ഭാവി പദ്ധതികളിലും 31കാരന് സ്ഥാനം ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്. താരത്തിന്റെ പ്രതിരോധത്തിൽ ദൃഢതയും അനുഭവസമ്പത്തും ടാക്ടികൽ ഇന്റലിജൻസും കൂടാതെ ഗോൾ നേടാനുള്ള കഴിവും ടീമിന് കഴിഞ്ഞ അഞ്ചു വർഷം കരുത്തു പകർന്നതായി ഇന്റർ മിലാൻ ഔദ്യോഗിക വെബ് സൈറ്റിൽ കുറിച്ചു.
ലാസിയോയിൽ നിന്നും എത്തിയ ഉടൻ തന്നെ ഇന്ററിന്റെ പ്രതിരോധത്തിലെ നിർണായക താരമായി ഉയർന്നു. കഴിഞ്ഞ സീസണിൽ ലീഗിൽ സിമിയോണി തുടർച്ചയായി അവസരങ്ങൾ നൽകിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ അവസരങ്ങൾ കുറവായിരിക്കുന്നു. ഫൈനൽ വരെ എത്തിയ സീസണിൽ ആകെ 3 മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ എത്തിയത്. ബാസ്ത്തോണിയുമായും അടുത്തിടെ പുതിയ കരാർ ഒപ്പിട്ട ഇന്റർ, ലോണിൽ എത്തിച്ചിരുന്ന അസെർബിയേയും സ്വന്തമാക്കിയിരുന്നു. ഇതോടെ നിലവിലെ പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല എന്നുറപ്പാണ്. സ്ക്രിനിയറെ നഷ്ടമായത് അത് കൊണ്ട് തന്നെ ടീമിനെ വലിയ രീതിയിൽ ബാധിച്ചേക്കില്ല. കൂടാതെ ഒനാന ഒഴിയുന്ന സ്ഥാനത്തേക്ക് മറ്റൊരു ലോകോത്തര കീപ്പറേ കൂടി ടീം ഉന്നമിടുന്നുണ്ട്.
Download the Fanport app now!