ഡാർമിയൻ ഹീറോ, ഇന്റർ മിലാൻ വിജയം തുടരുന്നു

20210411 191513
Credit: Twitter
- Advertisement -

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തിൽ ഇന്റർ മിലാൻ കരുത്തോടെ തന്നെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവർ ലീഗിലെ തുടർച്ചയായ പന്ത്രണ്ടാം വിജയമാണ് ലീഗിൽ നേടിയത്. ഇന്ന് കലിയരിയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. സാൻസിരോ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്റർ മിലാന്റെ വിജയം. ആരും പ്രതീക്ഷിക്കാത്ത ഡിഫൻസീവ് താരം ഡാർമിയൻ ആണ് ഇന്ററിന് വിജയം നൽകിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല‌. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ വന്നത്. ഹകിമിയുടെ പാസിൽ നിന്നായിരുന്നു ഡാർമിയന്റെ ഗോൾ. ഈ വിജയത്തോടെ ഇന്റർ മിലാന് 30 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. 63 പോയിന്റുമായി നിൽക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകിൽ ഉള്ളത്. ഇനി 14 പോയിന്റ് കൂടെ നേടിയാൽ ഇന്റർ മിലാന് ലീഗ് കിരീടം നേടാം.

Advertisement