സ്പോർട്സ് സ്ട്രീമിങ് സർവീസിന്റെ ഗ്ലോബൽ അംബാസിഡറായി ക്രിസ്റ്റിയാനോ റൊണാൾഡോ

സ്പോർട്സ് സ്ട്രീമിങ് സർവീസിന്റെ ഗ്ലോബൽ അംബാസിഡറായി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. സ്പോർട്സ് സ്ട്രീമിങ് സർവീസായ DAZN ന്റെ ഗ്ലോബൽ അംബാസിഡറായിട്ടാണ് ക്രിസ്റ്റിയാനോ ഇനി പ്രവർത്തിക്കുക.  ജർമ്മനി, ജപ്പാൻ, കാനഡ, ഇറ്റലി,സ്വിറ്റ്സർലൻഡ്,ഓസ്ട്രിയ എന്നി രാജ്യങ്ങളിലാണ് നിലവിൽ സ്ട്രീമിങ് സർവീസിന്റെ സേവനം ലഭ്യമാണ്.

https://www.instagram.com/p/BmxiXWJH3HV/?utm_source=ig_embed

ക്രിസ്റ്റിയാനോ റൊണാൾഡോയെ കൊണ്ട് വന്നതിനു ശേഷം ലോകമെമ്പാടുമായി തങ്ങളുടെ മാർക്കറ്റ് വ്യാപിപ്പിക്കുകയാണ് DAZN ന്റെ ലക്ഷ്യം. സീരി എ, സീരി ബി , ​ലാ ലിഗ, ലീഗ് 1 എന്നി ലീഗുകളിലെ എക്സ്ക്ലൂസീവ് മാച്ചുകൾ ലൈവായും വീഡിയോ ഓൺ ഡിമാൻഡിലും പ്രേക്ഷകർക്ക് DAZN വഴി ലഭിക്കുന്നുണ്ട്.