യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രയാണം തുടങ്ങി

Staff Reporter

റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് ടീമിന്റെ കൂടെ ആദ്യ പരിശീലനം പൂർത്തിയാക്കി. യുവന്റസിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കോണ്ടിനസ്സ  കോംപ്ലക്സിൽ റൊണാൾഡോ പരിശീലനത്തിന് വരുന്ന വീഡിയോ യുവന്റസ് തന്നെയാണ് പുറത്തുവിട്ടത്. റൊണാൾഡോയെ കൂടാതെ ഗോൺസാലോ ഹിഗ്വയിൻ, ദിബാല, ജുവാൻ കുവഡ്രാഡോ എന്നിവരും ലോകകകപ്പിന് ശേഷം ടീമിനൊപ്പം ചേർന്നു.

117മില്യൺ യൂറോക്കാണ് റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ എത്തിയത്. റയൽ മാഡ്രിഡിൽ 9 വർഷത്തെ കളി അവസാനിപ്പിച്ചാണ് റൊണാൾഡോ യുവന്റസുമായി കരാർ ഉറപ്പിച്ചത്. റൊണാൾഡോയുടെ വരവോടെ അടുത്ത കൊല്ലാത്തെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്.  ഓഗസ്റ്റ് 18ന് നടക്കുന്ന യുവന്റസിന്റെ ആദ്യ സീരി എ മത്സരത്തിൽ താരം യുവന്റസിന് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial