ക്രിസ്റ്റിയാനോ റൊണാൾഡോ എത്തി, ഷെയർ മാർക്കറ്റിൽ നേട്ടമുണ്ടാക്കി യുവന്റസ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റിയാനോ എന്നതിൽ ഫുട്ബോൾ ആരാധകർക്കൊന്നും എതിരഭിപ്രായമുണ്ടാകില്ല. കോടികൾ മറിയുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ സൂപ്പർ താരമെത്തുമെത്തിയത് ഫുട്ബോൾ ലോകത്തെ ഒട്ടാകെ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ ചേക്കേറാൻ ഇരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അഭ്യൂഹങ്ങൾ ഉണ്ടാകുമ്പോൾ തന്നെ സീരി എ ചാമ്പ്യന്മാരായ യുവന്റസും അവരുടെ ഇവെസ്റ്റർമാരും നേട്ടമുണ്ടാക്കിയിരുന്നു. 775 മില്യൺ ഡോളറുകൾ മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്ന യുവന്റസിന്റെ ഷെയർ മാർക്കറ്റ് വാല്യൂ 914 മില്യൺ ഡോളറുകളായി റൂമറുകൾക്കിടയിൽ തന്നെ ഉയർന്നിരുന്നു. ഒഫീഷ്യൽ അനൗൺസ്‌മെന്റ് വന്നപ്പോൾ 6 പെർസെന്റജ് ആണ് സ്റ്റോക്ക് ഉയർന്നത്.

ഇറ്റാലിയൻ വ്യവസായികളായ ആഗ്നെല്ലി ഫാമിലിയാണ് യുവന്റസിന്റെ ഭൂരിഭാഗം ഷെയറുകളും കയ്യിൽ വെച്ചിരിക്കുന്നത്. ഇറ്റലിയിലെ പ്രമുഖ ഇന്ടസ്ട്രിയലിസ്റ്റുകളായ ആഗ്നെല്ലി ഫാമിലിക്ക് ഫിയറ്റ്, ഫെറാറി, ദി എക്കണോമിസ്റ് എന്നിവയിലും നിക്ഷേപങ്ങളുണ്ട്. ഏകദേശം 120 മില്യൺ യൂറോയോളം നൽകിയാണ് യുവന്റസ് റയൽ മാഡ്രിഡ് ക്ലബുകൾ തമ്മിൽ റൊണാൾഡോക്ക് വേണ്ടി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial