ഇറ്റലിയിൽ ഇതിഹാസം രചിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാാലിയൻ ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിട്ട് താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലാസിയോക്കെതിരായ മത്സരത്തിൽ വിജയഗോളുമായാണ് ഈ നേട്ടം റൊണാൾഡോ തന്റെ പേരിലാക്കിയത്. 61 മത്സരങ്ങൾ മാത്രമാണ് റൊണാൾഡോക്ക് 50 ഗോളടിക്കാൻ ഇറ്റലിയിൽ വേണ്ടി വന്നത്.
ഈ നേട്ടം മുൻപ് സ്വന്തമാക്കിയ മിലാന്റെ ഷെവ്ചെങ്കോയ്ക്ക് 50 ഗോളടിക്കാൻ വേണ്ടി വന്നത് 68 മത്സരങ്ങൾ ആയിരുന്നു. സീരി എയിൽ ഒരു സീസണിൽ 30 ഗോളുകൾ നേടുന്ന യുവന്റസിന്റെ നാലാം താരം കൂടിയാണ് ക്രിസ്റ്റ്യാനോ. ഹൈസെർ 35(1925-26) ബൊരെലോ 32 (1933-34) ജോൺ ഹാൻസൺ 30 (1951-52 ) എന്നിവർക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഈ നേട്ടം സ്വന്തമാക്കുന്നത്.