ഇന്റർ മാനേജ്മെന്റുമായി ഉടക്കിയതോടെ പുറത്താകും എന്ന് പ്രതീക്ഷിച്ചിച്ച അന്റോണിയോ കോണ്ടെ ഇന്റർ പരിശീലക സ്ഥാനത്ത് തുടരും. ക്ലബ്ബ് പ്രസിഡന്റ് സ്റ്റീവൻ സാങ്ങുമായി പരിശീലകൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്റർ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. യൂറോപ്പ ലീഗ് ഫൈനലിൽ സെവിയ്യയോട് തോറ്റ ശേഷം ക്ലബ്ബ് വിട്ടേക്കും എന്ന് 51 കാരനായ കോണ്ടെ സൂചിപ്പിച്ചിരുന്നു.
ട്രാൻസ്ഫർ മാർക്കറ്റിൽ ഇതോടെ കോണ്ടെയുടെ ടാർഗറ്റുകൾ ലക്ഷ്യമാക്കി ഇന്റർ ഉണ്ടാകും എന്ന് ഇതോടെ വ്യക്തമായി. നേരത്തെ ക്ലബ്ബ് പിന്തുണ കുറവാണ് എന്ന് അദ്ദേഹം പരസ്യമായി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്പ ലീഗ് ഫൈനൽ തോൽവി കൂടി വന്നതോടെ കേവലം ഒരൊറ്റ സീസൺ കൊണ്ട് അദ്ദേഹം ക്ലബ്ബ് വിടുമെന്ന് ആരാധകർ ഭയന്നിരുന്നു.