മൗറീനോ ഇറ്റലിയിലേക്ക് വരുന്നതിൽ സന്തോഷം മാത്രം എന്ന് കോണ്ടെ

Images (81)
- Advertisement -

ജോസെ മൗറീനോ ഇറ്റലിയിലേക്ക് തിരികെ എത്തുകയാണ്. കഴിഞ്ഞ ദിവസം റോമ അടുത്ത സീസൺ മുതൽ ജോസെ ആയിരിക്കും തങ്ങളെ പരിശീലിപിക്കുക എന്ന് പ്രഖ്യാപിച്ചിരുന്നു. മൗറീനോ ഇറ്റലിയിലേക്ക് വരുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് ഇന്റർ മിലാൻ പരിശീലകൻ കൊണ്ടെ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിൽ വെച്ച് വലിയ വാക്ക് പോരുകളിൽ ഏർപ്പെട്ടിട്ടുള്ള പരിശീലകരാണ് മൗറീനോയും കോണ്ടെയും.

എന്നാൽ തനിക്ക് ജോസെയോട് ബഹുമാനം മാത്രമെ ഉള്ളൂ എന്നും രണ്ട് പേർക്കും പരസ്പരം ബഹുമാനം ഉണ്ട് എന്നും കോണ്ടെ പറഞ്ഞു. മൗറീനോ ഇറ്റലിയിലേക്ക് വരുന്നത് വലിയ വാർത്ത ആണെന്നും കോണ്ടെ പറഞ്ഞു. ഇന്റർ മിലാനെ ഇത്തവണ സീരി എ ചാമ്പ്യന്മാരാക്കിയ കോണ്ടെ അടുത്ത സീസണിൽ താൻ ഇന്റർ മിലാനൊപ്പം ഉണ്ടാകുമോ എന്നതിൽ തീരുമാനം എടുത്തിട്ടില്ല എന്നും പറഞ്ഞു.

Advertisement