ഇറ്റലിയിൽ ആരാധകർ തമ്മിലടി, ഒരു മരണം

Jyotish

ഇറ്റലിയിൽ നാപോളി – ഇന്റർ മിലാൻ ആരാധകർ തമ്മിലേറ്റു മുട്ടി. ഇന്റർ മിലാൻ അൾട്രയായ ഡാനിയേൽ ബെലാർഡിനെല്ലി മരണപ്പെട്ടു. നാപോളി – ഇന്റർ തമ്മിലുള്ള സീരി എ മത്സരത്തിന് മുന്നോടിയായി നാപോളി ആരാധകർ സഞ്ചരിച്ച വാനിടിച്ചാണ് ഇന്റർ ആരാധകന്റെ മരണം സംഭവിച്ചത്.

മത്സരത്തിന് മുന്നോടിയായി പോലീസ് ചെക്കിങ് ലംഘിച്ചെത്തിയ പത്തോളം നാപോളി ആരാധകർ സഞ്ചരിച്ച വാനുകൾ ഇന്റർ ആരാധകർ വളഞ്ഞിരുന്നു. തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. നാല് നാപോളി ആരാധകർക്കും കുത്തേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മത്സരത്തിനിടെ നാപോളി താരത്തെ വംശീയമായി അധിക്ഷേപിച്ചതിനു ഇന്റർ മിലാണ് സ്റ്റേഡിയം ബാൻ ലഭിച്ചിട്ടുണ്ട്.