കിയെല്ലിനി ഒരു മാസം എങ്കിലും പുറത്ത്

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിക്ക് വീണ്ടും പരിക്ക് പ്രശ്നമാകും. താരം ഒരു മാസം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ആയിരുന്നു കിയെല്ലിനിക്ക് പരിക്കേറ്റത്. മസിൽ ഇഞ്ച്വറിയാണ്. കിയെല്ലിനിക്ക് അവസാന സീസൺ മുതൽ പരിക്ക് നിരന്തരം പ്രശ്നമാകുന്നതാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗം സമയവും പരിക്ക് കാരണം നഷ്ടപ്പെട്ട താരമാണ് കിയെല്ലിനി. കിയെല്ലിനിയുടെ അഭാവത്തിൽ ബൊണൂചിയും ഡെമിറാലും ആകും യുവന്റസിൽ സെന്റർ ബാക്കിൽ കളിക്കുക. ഡി ലിറ്റ് പരിക്ക് മാറി എത്തി എങ്കിലും കളത്തിൽ ഇറങ്ങാൻ ഇനിയും രണ്ടാഴ്ച എങ്കിലും വേണ്ടി വരും.

Previous article‘ടീമിലെ അവസരത്തിനു ആയി ഇനിയും പൊരുതും, നീതിക്ക് ആയി ഇനിയും ശബ്ദം ഉയർത്തും’ പ്രതികരണവുമായി ഓസിൽ
Next articleരാഷ്ട്രീയം അല്ല കളത്തിലെ പ്രകടനങ്ങൾ ആണ് ഓസിലിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം ~ ആർട്ടെറ്റ