കിയെല്ലിനിയും യുവന്റസിൽ കരാർ പുതുക്കും

- Advertisement -

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബിൽ കരാർ പുതുക്കും. താരം പുതിയ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ് എന്ന് യുവന്റസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. അവസാന മാസം മാത്രമായിരുന്നു കെല്ലിനി പരിക്ക് മാറി തിരികെ എത്തിയത്.

2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം എട്ടു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഗോൾകീപ്പർ ബുഫണും കരാർ പുതുക്കുന്നതിന്റെ അടുത്താണ്. യുവന്റസിന്റെ പ്രതിരോധ വലയമായ ബി ബി സി സഖ്യം ഇതോടെ അടുത്ത സീസണിലും ഉണ്ടാകും എന്ന് ഉറപ്പായി. ബൊണൂചി നേരത്തെ തന്നെ രണ്ട് വർഷത്തേക്ക് കരാർ പുതുക്കിയിരുന്നു.

Advertisement