കൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും

20210611 202115
- Advertisement -

യുവന്റസ് ടീമിലെ ഏറ്റവും വിശ്വസ്തനായ കൊഡ്രാഡോയുടെ കരാർ യുവന്റസ് പുതുക്കും. 2023വരെയുള്ള കരാർ ആണ് യുവന്റസ് കൊഡ്രാഡോയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. അലെഗ്രി തിരികെ പരിശീലക സ്ഥാനത്ത് വന്നത് കൊഡ്രാഡോയുമായുള്ള യുവന്റസിന്റെ കരാർ ചർച്ചകൾ എളുപ്പമാക്കി. അലെഗ്രിയുടെ കീഴിൽ ആയിരുന്നു കൊഡ്രാഡോ യുവന്റസിലെ പ്രധാന താരമായി മാറിയത്. ഫുൾബാക്കായും വിങ്ങറായും ഒക്കെ യുവന്റസിന് ഒരുപാട് സംഭാവനകൾ നൽകാൻ കൊഡ്രാഡോക്ക് ആയിരുന്നു.

33കാരനായ താരം 2015ൽ ആയിരുന്നു യുവന്റസിൽ എത്തിയത്. ആദ്യ രണ്ടു വർഷം അദ്ദേഹം ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. പിന്നീട് 2017ൽ യുവന്റസ് സ്ഥിര കരാറിൽ കൊഡ്രാഡോയെ സ്വന്തമാക്കി. യുവന്റസിനൊപ്പം 11 കിരീടങ്ങൾ താരം ഇതുവരെ നേടിയിട്ടുണ്ട്. ചെൽസി, ഉഡിനെസെ, ഫിയൊറെന്റിന എന്നീ ക്ലബുകൾക്കായൊക്കെ താരം കളിച്ചിട്ടുണ്ട്. ഇപ്പോൾ കൊഡ്രാഡോ കൊളംബിയക്ക് ഒപ്പം കോപ അമേരിക്ക കളിക്കാനായുള്ള ഒരുക്കത്തിലാണ്.

Advertisement