ഇത്തവണത്തെ സീരി എ കിരീടം യുവന്റസല്ല നേടുക എന്ന് മുൻ ഇംഗ്ലീഷ് ദേശീയ ടീം പരിശീലകൻ ഫാബിയോ കപെല്ലോ. അവസാന ഒമ്പതു തവണയും യുവന്റസ് സീരി എ കിരീടം നേടി എങ്കിലും ഇത്തവണ അത് കോണ്ടെയുടെ ഇന്റർ മിലാൻ ആകും കൊണ്ടു പോവുക എന്ന് കപെല്ലോ പറയുന്നു. ഇന്റർ മിലാന്റെ സ്ക്വാഡ് മികച്ചതാണെന്നും അതുകൊണ്ട് അവർക്കാണ് സാധ്യത കൂടുതൽ എന്നും കപെല്ലോ പറയുന്നു.
യുവന്റസ് ടീം ഇപ്പോൾ പുതുക്കിപണിയിലാണ്. എന്നാൽ ഇന്റർ മിലാൻ അങ്ങനെയല്ല. അവർക്ക് പരിചയ സമ്പത്തുള്ള മികച്ച സ്ക്വാഡും ഒപ്പം ഒരു ഗംഭീര പരിശീലകനും ഉണ്ട്. 5 സബ്സ്റ്റിട്യൂഷൻ എന്ന നിയമം ഉള്ളതും കോണ്ടെയ്ക്ക് ആകും ഉപകാരമാവുക എന്നും കപ്പെല്ലോ പറഞ്ഞു. ഇന്ററും യുവന്റ്സും തമ്മിൽ ഉള്ള കിരീട പോരാട്ടത്തിന് ഒപ്പം ഇത്തവണ അറ്റലാന്റയും ഉണ്ടാകും എന്നും കപെല്ലോ പറഞ്ഞു.