യൂറോപ്യൻ ഫുട്ബോളിന് കളങ്കമായിക്കൊണ്ട് താരങ്ങൾക്കെതിരെയുള്ള
വംശീയാധിക്ഷേപം തുടർന്ന് വരികയാണ്. ഗാലറിയിൽ നിന്നും തുടർച്ചയായി വംശീയാധിക്ഷേപം ഉണ്ടാകുന്ന സ്ഥലമാണ് ഇറ്റലി. വംശീയാധിക്ഷേപത്തിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ നീക്കങ്ങൾ കാര്യമായി ഫലം ചെയ്തിട്ടില്ല.
അതേ സമയം തുടർച്ചയായി വംശീയാധിക്ഷേപം നടത്തിയ മൂന്ന് ആരാധകർക്ക് ലൈഫ് ടൈം ബാനുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബ് കാലിയാരി. തുടർച്ചായായി വംശീയാധിക്ഷേപം നടത്തിയ സീസൺ ടിക്കറ്റ് ഹോൾഡർമാരായ മൂന്ന് ആരാധകർക്ക് അജീവനാന്ത വിലക്ക് നൽകിയിരിക്കുകയാണ് കലിയാരി. മുൻ യുവന്റസ് താരം മോയിസെ കീനിനെതിരെയും ഇന്റർ സൂപ്പർ സ്റ്റാർ രൊമേലു ലുകാകുവിനെതിരെയും കാലിയാരി ആരാധകർ വംശീയാധിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനു മുൻപ് താരങ്ങൾക്കെതിരെ കുപ്പി എറിഞ്ഞും കുപ്രസിദ്ധി ആർജ്ജിച്ച ക്ലബ്ബാണ് കാലിയാരി.