യുവന്റസ് അവരുടെ ഏറ്റവും സീനിയർ താരങ്ങളായ ബുഫണെയും കിയെല്ലിനിയെയും കൈവിട്ടേക്കും. ടീമിന്റെ ഈ സീസണിലെ ദയനീയ പ്രകടനങ്ങൾ കണക്കിലെടുത്ത് ടീം ആകെ മാറ്റാൻ ഒരുങ്ങുക ആണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായി വെറ്ററൻ താരങ്ങളുടെ കരാർ പുതുക്കേണ്ട എന്നാണ് ക്ലബ് തീരുമാനം. 43കാരനായ ബുഫണും 6 കഴിഞ്ഞ കിയെല്ലിനിയും പുതിയ ക്ലബ് കണ്ടെത്തുകയോ വിരമിക്കുകയോ ചെയ്യേണ്ടി വരും.
യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനിക്ക് അവസാന രണ്ട് സീസണിലും ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായിരുന്നു. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം 9 സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. ഗോൾകീപ്പർ ബുഫൺ ഇപ്പോൾ യുവന്റസിൽ ഒന്നാം നമ്പർ അല്ലായെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബിൽ തുടരാൻ തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ബുഫൺ വിരമിക്കുമോ അതോടെ വേറെ ക്ലബിലേക്ക് പോകുമോ എന്ന് കണ്ടറിയണം. കിയെല്ലിനി വിരമിക്കാൻ ആണ് സാധ്യത.
ഈ വർഷം അടക്കം 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ഇതുവരെ ബുഫൺ നേടിയിയിട്ടുണ്ട്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







