ബലോട്ടെല്ലിയെ ഇറ്റാലിയൻ ടീമിൽ തിരിച്ചുകൊണ്ടുവരണം – ബഫൺ

Jyotish

ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടെല്ലിയെ ദേശീയ ടീമിൽ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയൻ ഇതിഹാസം ബഫൺ. പിഎസ്ജിയുടെ ഗോൾ കീപ്പറായ ബഫൺ ഫ്രഞ്ച് ലീഗിലെ എതിരാളികളായ മാഴ്സെയുടെ താരമായ ബലോട്ടെലിയെ തിരികെയെത്തിക്കണമെന്നു ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻചിനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

മാൻചിനിയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ബലോട്ടെല്ലിയെ ഇറ്റാലിയൻ ടീമിൽ തിരികെയെത്തിച്ചത്. എന്നാൽ മോശം പ്രകടനം ബലോട്ടെലിയുടെ ടീമിലെ സ്ഥാനം തെറിച്ചു. എന്നാൽ നൈസിൽ നിന്നും മാഴ്‌സെയിൽ എത്തിയ ബലോട്ടെല്ലി മികച്ച പ്രകടമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ എട്ടു ഗോൾ നേടാൻ സൂപ്പർ മരിയോക്ക് സാധിച്ചു.