ബ്രൊസോവിചിന്റെ പരിക്ക് സാരമുള്ളതല്ല

Newsroom

മാർസെലോ ബ്രോസോവിചിന്റെ പരിക്ക് പ്രശ്നമില്ല എന്ന് ഇന്റർ മിലാൻ അറിയിച്ചു. താരത്തിന് നടത്തിയ പരിശോധനകളിൽ ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഇന്റർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ലിവർപൂളിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ക്രൊയേഷ്യൻ ഇന്റർനാഷണലിന് പരിക്കേറ്റത്. കാഫിന് പരിക്ക് പറ്റിയെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു, എന്നാൽ 29-കാരന്റെ ഗുരുതരമായ പ്രശ്നം ഇല്ലെന്ന് ഇന്റർ പറഞ്ഞു.

ഞായറാഴ്ച ടൊറിനോയ്‌ക്കെതിരെ നടക്കാനിരിക്കുന്ന സീരി എ പോരാട്ടത്തിന് ക്രൊയേഷ്യൻ ഇന്റർനാഷണൽ ഉണ്ടാകും. ഈ സീസണിൽ 39 മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്.