വാർ വന്നു, സീരി എയിൽ പെനാൽറ്റികളുടെ എണ്ണം കുറഞ്ഞു

- Advertisement -

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ വരവോടു കൂടി സീരി എ യിൽ പെനാൽറ്റികളുടെ എണ്ണം കുറഞ്ഞു. വാറിന്റെ വരവോടു കൂടി പെനാൽറ്റികളുടെ എണ്ണം കൂടുമെന്ന പൊതുവെയുള്ള പ്രചാരണങ്ങൾക്ക് വിരുദ്ധമാണിത്. ഇറ്റാലിയൻ ലീഗിൽ വാർ 2017-18 ക്യാമ്പെയിനിൽ ഉപയോഗിച്ച് തുടങ്ങുയെങ്കിലും പൂർണമായും സജ്ജമായത് ഈ സീസണിലാണ്. കഴിഞ്ഞ സീസണിൽ ഡിസംബർ വരെ 70 പെനാല്ടികൾ അടിച്ചിരുന്നെങ്കിൽ ഈ സീസണിൽ 45 പെനാൽറ്റികൾ മാത്രമേ പിറന്നിട്ടുള്ളു.

കഴിഞ്ഞ സീസണിലേക്കലിലും 25 പെനാൽറ്റികളാണ് കുറവ്. ഈ വർഷം റഷ്യയിൽ നടന്ന ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ലോകകപ്പിന് മുൻപ് ഫുട്ബോൾ ആരാധകർ ഏറെ എതിർത്തെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയെ ആരാധകർ അംഗീകരിച്ചു കഴിഞ്ഞു.

Advertisement