ബനൂച്ചി യുവന്റസിൽ പുതിയ കരാർ ഒപ്പിട്ടു

- Advertisement -

യുവന്റസ് സെൻട്രൽ ഡിഫൻഡർ ലിയാനാർഡോ ബനൂച്ചി ക്ലബ്ബ്മായി പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2024 വരെ യുവന്റസിൽ തന്നെ തുടരും.

32 വയസുകാരനായ ബനൂച്ചി 2010 ൽ ബാരിയിൽ നിന്നാണ് യുവന്റസിൽ എത്തുന്നത്. 2017-2018 സീസണിൽ മിലാനിലേക്ക് പോയെങ്കിലും ഒരേ ഒരേ സീസൺ മാത്രം അവിടെ തുടർന്ന് താരം യുവന്റസിൽ തന്നെ മടങ്ങി എത്തി. ഇറ്റലി ദേശീയ ടീം അംഗമായ ബനൂച്ചി ഇന്റർ മിലാൻ, ജനോഅ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. യുവന്റസിന് ഒപ്പം 7 സീരി എ കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.

Advertisement