പരിശീലനത്തിന് എത്തിയില്ല, മരിയോ ബലോട്ടെല്ലിയെ ബ്രെഷ പുറത്താക്കി

ഇറ്റാലിയൻ സ്‌ട്രൈക്കർ മാരിയോ ബലോട്ടെല്ലി വീണ്ടും പ്രശ്നത്തിൽ. ബലൊട്ടെല്ലിയുടെ ഇപ്പോഴത്തെ ക്ലബായ ബ്രഷ താരത്തിന്റെ കരാർ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌. ടീം പരിശീലനം പുനരാരംഭിച്ചിട്ടും ഇതുവരെ ആയി ബലൊട്ടെല്ലി പരിശീലനത്തിന് എത്തിയിട്ടില്ല. പരിശീലനത്തിന് എത്താത്തതിന്റെ കാരണവും താരം വ്യക്തമാക്കിയില്ല. ഇതാണ് ക്ലബ് താരത്തെ പുറത്താക്കാൻ കാരണം.

മൂന്ന് വർഷത്തെ കരാർ ബാക്കിയിരിക്കെ ആണ് ഈ കടുത്ത നടപടി. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ബാലോട്ടെല്ലിയുടെ സ്വന്തം നാട്ടിലെ ക്ലബായ ബ്രെഷയിലേക്ക് താരം എത്തിയത്. സീസണിൽ ഇതുവരെ അഞ്ചു ഗോളുകൾ ബലൊട്ടെല്ലി ക്ലബിനായി നേടിയിരുന്നു. ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ നിന്നായിരുന്നു ബലൊട്ടെല്ലി ബ്രെഷയിലേക്ക് എത്തിയത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി, നീസ്, ഇന്റർ മിലാൻ ടീമുകൾക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Previous articleലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ
Next articleആറ് പേരെ പുറത്താക്കിയ തന്റെ പ്രകടനം ആരും ഓര്‍ക്കുന്നില്ല, മിയാന്‍ദാദുമായുള്ള സംഭവം ആണ് ഏവരുടെയും ശ്രദ്ധയിലുള്ളത്