അറ്റലാന്റയുടെ വല നിറച്ച് നാപോളി

Img 20201017 205547
- Advertisement -

സീസണിലെ ആദ്യ മത്സരങ്ങളിൽ ഒക്കെ ഗോളടിച്ചു കൂട്ടിയ അറ്റലാന്റയ്ക്ക് ഇന്ന് വൻ പരാജയം നേരിടേണ്ടി വന്നു. സീരി എയിലെ വലിയ ശക്തികളിൽ ഒന്നായ നാപോളിയെ നേരിട്ട അറ്റലാന്റ ഇന്ന് ഒന്നിനെതിരെ നാലു ഗോളുകളുടെ പരാജയം ആണ് ഏറ്റു വാങ്ങിയത്. നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അറ്റലാന്റയും ടാക്ടിക്സ് ഒന്നും പ്രാവർത്തികമായില്ല. ആദ്യ പകുതിയിൽ തന്നെ നാപോളി ഇന്ന് നാലു ഗോളുകൾ നേടിയിരുന്നു.

ലൊസാനോ ആണ് ഗോളടി തുടങ്ങി വെച്ചത്. 23, 27 മിനുട്ടുകളിൽ മെക്സിക്കൻ താരം നേടിയ ഗോളിൽ ആണ് നാപോളി മുന്നിൽ എത്തിയത്. പിന്നാലെ തന്നെ ബാക്കി ഗോളുകളും എത്തി. 30ആം മിനുട്ടിൽ പൊളിറ്റാനോയും 43ആം മിനുട്ടിൽ ഒസിമെനും ഗട്ടുസോയുടെ ടീമിനു വേണ്ടി ഗോൾ നേടി. രണ്ടാം പകുതിയിൽ ലാമേർസിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അറ്റലാന്റയ്ക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. നാലു മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയിന്റുമായി അറ്റലാന്റ ലീഗിൽ രണ്ടാമതും എട്ടു പോയിന്റുമായി നാപോളി മൂന്നാമതുമാണ് ഉള്ളത്.

Advertisement