ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സ്റ്റേഡിയം മാറാനൊരുങ്ങുന്നു. അറ്റലാന്റയുടെ സ്വന്തം ഗ്രൗണ്ട് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനെ തുടർന്നാണ് മറ്റൊരു സീരി എ ക്ലബായ സാസുവോളയുടെ ഹോം ഗ്രൗണ്ടിൽ കളിക്കാൻ അറ്റലാന്റ തീരുമാനിച്ചത്. ഈ സീസണിലെ അവസാന രണ്ടു ഹോം മത്സരങ്ങൾ ആയിരിക്കും അറ്റലാന്റ സാസുവോളയുടെ മെയ്പേയ് സ്റ്റേഡിയത്തിൽ കളിക്കുക.
ഈ സീസണിൽ മികച്ച പ്രകടനമാണ് അറ്റലാന്റ കാഴ്ചവെച്ചത്. കോപ്പ ഇറ്റാലിയയിൽ യുവന്റസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തിട്ടുണ്ട് അറ്റലാന്റ. വമ്പൻ തോൽവി ഏറ്റുവാങ്ങിയ യുവന്റസ് ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. നിലവിൽ ഏഴാം സ്ഥാനത്താണ് സീരി എ യിൽ അറ്റലാന്റ.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



