അവസാന മിനുട്ടിൽ സമനിലയുമായി രക്ഷപ്പെട്ട് അറ്റലാന്റ

20211030 210501

സീരി എയിൽ അവസാന നിമിഷം വിജയം കൈവിട്ട് ലാസിയോ. ഇന്ന് എവേ മത്സരത്തിൽ അറ്റലാന്റയ്ക്ക് എതിരെ ഇഞ്ച്വറി ടൈം വരെ മുന്നിട്ട് നിന്ന ശേഷം സാരിയുടെ ലാസിയോ സമനില വഴങ്ങി. കളി 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ന് 18ആം മിനുട്ടിൽ പെഡ്രോ ആണ് ലാസിയോക്ക് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സപാറ്റയിലൂടെ അറ്റലാന്റ സമനില നേടി. രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു.

74ആം മിനുട്ടിൽ ഇമ്മൊബിലെ ലാസിയോയെ വീണ്ടും ലീഡിൽ എത്തിച്ചു. ഇത്തവണ വിജയം കിട്ടി എന്നായിരുന്നു ലാസിയോ കരുതിയത്. എന്നാൽ അവസാന നിമിഷം ഡി റൂൺ അറ്റലാന്റയ്ക്ക് സമനില നൽകി. സമനില ആണെങ്കിലും ഈ പോയിന്റോടെ ലാസിയോ നാലാം സ്ഥാനത്ത് എത്തി‌. ലാസിയോക്ക് 20 പോയിന്റ് ആണുള്ളത്. 18 പോയിന്റുള്ള അറ്റലാന്റ ആറാമത് നിൽക്കുന്നു.

Previous articleവിമർശകരെ ഇതാണ് ആരോൺ റാമ്സ്ഡേൽ ആഴ്‌സണലിന്റെ ഒന്നാം നമ്പർ!
Next articleആൻഫീൽഡിനെ നിശബ്ദരാക്കി, ലിവർപൂളിനെ വിറപ്പിച്ച് പോട്ടറിന്റെ ബ്രൈറ്റൺ