അറ്റലാന്റ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്നലെ വീണ്ടും ഗോളടിച്ച് കൂട്ടി വിജയിച്ചതോടെ അറ്റലാന്റ സീരി എയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. ബ്രെഷയെ നേരിട്ട അറ്റലാന്റ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. അറ്റലാന്റയുടെ പ്രധാന സ്ട്രൈക്കർ മുരിയൽ ഇല്ലാതെ ഇറങ്ങിയിട്ടും ഗോളടിയിൽ യാതൊരു കുറവും അറ്റലാന്റയുടെ ഫോർവേഡ് നിരയിൽ കണ്ടില്ല.
ക്രൊയേഷ്യൻ താരം മരൊയോ പസാലിച് അറ്റലാന്റയ്ക്ക് വേണ്ടി ഹാട്രിക്ക് നേടി. 2, 55, 58 മിനുട്ടുകളിൽ ആയിരുന്നു പസാലിചിന്റെ ഗോളുകൾ. ഡി റൂൺ, മലിനോവിസ്കി, സപാറ്റ എന്നിവരും അറ്റലാന്റയ്ക്കായി ഗോളുകൾ നേടി. ഈ മത്സരത്തോടെ അറ്റലാന്റ ലീഗിൽ 93 ഗോളുകളാണടിച്ച് കൂട്ടിയത്. ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമാണ് അറ്റലാന്റ. ഈ ജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് അറ്റലാന്റയ്ക്ക് 70 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയെക്കാൾ 6 പോയന്റിന്റെ ലീഡ് മാത്രമേ ഇപ്പോൾ യുവന്റസിന് ഉള്ളൂ.