അറ്റലാന്റ ഗോൾകീപ്പർക്ക് കൊറോണ സ്ഥിരീകരിച്ചു

Newsroom

ഇറ്റലിയൻ ക്ലബായ അറ്റലാന്റയിൽ ആദ്യ കൊറോണ രോഗം സ്ഥിരീകരിച്ചു. അറ്റലാന്റയുടെ ഗോൾ കീപ്പറായ മാർകോ സ്പോർടിയെല്ലോ ആണ് കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയത്. ഇറ്റലിയിൽ കൊറോണയും ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലങ്ങളിൽ ഒന്നിലാണ് അറ്റലാന്റ ക്ലബിന്റെ ആസ്ഥാനം. മാർകോ സ്പോർടിയെല്ലോയ്ക്ക് കൊറോണ വന്നതോടെ ക്ലബിലെ മറ്റു താരങ്ങൾ ക്വാരന്റൈനിലായി.

ഇറ്റലിയിൽ ഇതിനക പത്തിൽ അധികം പ്രൊഫഷണൽ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മാർകോ സ്പോർടിയെല്ലോ ചാമ്പ്യൻസ് ലീഗിൽ വലൻസിയക്കെതിരെ കളിച്ച അറ്റലാന്റ സ്ക്വാഡിൽ ഉണ്ടായിരുന്നു. ഇതോടെ വലൻസിയ താരങ്ങൾക്ക് ഇടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്.