വീണ്ടും യുവന്റസ് വിജയം, ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ യുവന്റസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് കാലിയരിയെ ആണ് യുവന്റസ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഇന്നത്തെ ജയത്തോടെ സീസണിൽ യുവന്റസിന് 11 മത്സരങ്ങളിൽ നിന്ന് 31 പോയന്റായി. ചരിത്രത്തിൽ ആദ്യമായാണ് യുവന്റസ് ആദ്യ 11 മത്സരങ്ങളിൽ നിന്ന് 31 പോയന്റ് ആക്കുന്നത്.

ഇന്ന് ശക്തരായ ടീമിനെ തന്നെ അണിനിരത്തിയ യുവന്റസ് കക്കി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ ലക്ഷം കണ്ടു. ഡിബാല ആയിരുന്നു കളി തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടിയത്. കൊഡ്രാഡോയും ഒരു സെൽഫ് ഗോളുമാണ് യുവന്റസിന്റെ മറ്റു ഗോളുകളുടെ ഉടമ. ജോ പെഡ്രോയാണ് കലിയരിയുടെ ആശ്വാസ ഗോൾ നേടിയത്.

11 മത്സരങ്ങളിൽ 25 പോയന്റുള്ള ഇന്റർ മിലാനും നാപോളിയും യുവന്റസിന്റെ തൊട്ടുപിറകെ തന്നെയുണ്ട്.