ഹിഗ്വയിന് ഇരട്ട ഗോൾ, മിലാന് ജയം

- Advertisement -

സീരി എയിൽ നടന്ന പോരിൽ എ സി മിലാൻ ചീവോയെ പരാജയപ്പെടുത്തി. സാൻസിരോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മിലാന്റെ വിജയം. അർജന്റീനൻ താരം ഹിഗ്വയിന്റെ ഇരട്ട ഗോളുകൾ ആൺ മിലാന് മികച്ച ജയം നൽകിയത്. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു ഹിഗ്വയിന്റെ രണ്ട് ഗോളുകളും പിറന്നത്. ഹിഗ്വയിൻ ഇതോടെ അവസാന അഞ്ചു മത്സരങ്ങളിൽ നിന്നുള്ള തന്റെ ഗോളിന്റെ എണ്ണം ആറാക്കി.

ബൊണവെന്റുറയാണ് മിലാന്റെ മൂന്നാം ഗോൾ നേടിയത്. മൂന്ന് ഗോളുകളും അസിസ്റ്റ് ചെയ്തത് സുസോ ആയിരുന്നു. പെലീസിയർ ആണ് ചീവോയുടെ ആശ്വാസ ഗോൾ നേടിയത്. മിലാന്റെ ലീഗിലെ മൂന്നാം ജയം മാത്രമാണിത്. ഏഴു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി പത്താം സ്ഥാനത്താണ് ഇപ്പോൾ മിലാൻ ഉള്ളത്.

Advertisement