തന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല എന്ന് ഇബ്രാഹിമോവിച്

ഈ വരുന്ന ഒക്ടോബറിൽ ഇബ്രഹിമോവിചിന് 40 വയസ്സാവുകയാണ്. എന്നാൽ വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല എന്നാണ് ഇബ്ര നൽകുന്ന സൂചനകൾ. സ്വീഡിഷ് ദേശീയ ടീമിലേക്ക് തിരികെ എത്തിയ ഇബ്ര പക്ഷെ അടുത്ത സീസണിൽ എവിടെ ആയിരിക്കും കളിക്കുക എന്ന് വ്യക്തമാക്കിയില്ല. ഇപ്പോൾ താൻ മിലാനിൽ സന്തോഷവാൻ ആണ് എന്ന് ഇബ്ര പറഞ്ഞു. എന്നാൽ താൻ അടുത്ത സീസണിൽ ഇവിടെ ഉണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ മിലാന് ഒരു കിരീടം നേടിക്കൊടുക്കുക ആണ് ലക്ഷ്യം. സീരി എയിൽ ഇപ്പോൾ രണ്ടാമത് മിലാൻ ഉണ്ട്. ഇന്ററിനു മേൽ സമ്മർദ്ദം ഉയർത്തി സീരി എ കിരീടം തന്നെ ഉയർത്തുക ആണ് ലക്ഷ്യം എന്ന് ഇബ്ര പറഞ്ഞു. യൂറോപ്പ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നന്നായി കളിച്ചത് മിലാൻ ആണെന്നും പരാജയം അർഹിച്ചിരുന്നില്ല എന്നും ഇബ്ര പറഞ്ഞു.