സന്തോഷ വാർത്ത!! 80 ദിവസത്തിനു ശേഷം പി എസ് ജി ഗോൾകീപ്പർ സെർജിയോ റികോ ആശുപത്രി വിട്ടു

Newsroom

Picsart 23 08 18 16 50 45 910
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റികോ ആശുപത്രി വിട്ടു. 80 ദിവസത്തോളമായി താരം ആശുപത്രിയിൽ ആയിരുന്നു. രണ്ടു മാസം മുമ്പ് ഉണ്ടായ അപകടത്തെ തുടർന്ന് താരം കോമയിൽ ആയിരുന്നു. ഫുട്ബോൾ ആരാധകർക്ക് ഏറെ ആശങ്ക നൽകിയ വാർത്ത ആയിരുന്നു റികോയുടെ അപകട വാർത്ത. സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആയിരുന്നു പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

സെർജിയോ റികോ 23 05 28 19 45 24 152

പി എസ് ജിയുടെ ലീഗ് കിരീടം ഉറപ്പിച്ച സ്ട്രാസ്ബർഗിനെതിരായ സമനിലക്ക് ശേഷം കളിക്കാർക്ക് അനുവദിച്ച വിശ്രമം ആസ്വദിക്കാനായി താരം തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നപ്പോൾ ആണ് അപകടം ഉണ്ടായത്.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഴ്ചകളോളം താരം കോമയിൽ കിടക്കേണ്ടി വന്നു. കഴിഞ്ഞ മാസം ആയിരുന്നു കൊമ്മയിൽ നിന്ന് താരം ഉണർന്നത്. അതിനു ശേഷം താരം ഓർമ്മയും വീണ്ടെടുത്തു. വീട്ടിലേക്ക് മടങ്ങി എങ്കിലും കളത്തിലേക്ക് റികോ തിരികെയെത്താൻ ഇനിയും മാസങ്ങൾ എടുത്തേക്കും എന്നാണ് വിവരം.

സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി ഇതുവരെ 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.