സീനിയർ ഫുട്ബോൾ കിരീടം തൃശ്ശൂർ സ്വന്തമാക്കി

- Advertisement -

എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് വൈകിട്ട് പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കോട്ടയത്തെ തോൽപ്പിച്ചാണ് തൃശ്ശൂർ കിരീടം നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു തൃശ്ശൂരിന്റെ വിജയം. തൃശ്ശൂരിനു വേണ്ടി റോഷനും ആന്റണിയും ആണ് വിജയം ഉറപ്പിച്ച ഗോളുകൾ നേടിയത്.

ഇന്നലെ നടന്ന സെമി ഫൈനലിൽ പാലക്കാടിനെ ഏകപക്ഷീയമായി തോൽപ്പിച്ചായിരുന്നു തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്. സെമിക്ക് മുമ്പ് ക്വാർട്ടറിൽ ചാമ്പ്യന്മാരായ മലപ്പുറത്തെയും ആദ്യ റൗണ്ടിൽ കണ്ണൂരിനെയും തൃശ്ശൂർ തോൽപ്പിച്ചിരുന്നു. കോട്ടയം ഇത് തുടർച്ചയായ രണ്ടാം തവണ ആണ് ഫൈനലിൽ പരാജയപ്പെടുന്നത്. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനൽ വിജയിച്ച് ഇടുക്കി മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. തൃശ്ശൂരിന്റെ റോഷൻ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. സെമിയിലും റോഷൻ ഗോളുകൾ നേടി തൃശ്ശൂരിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Advertisement