ജെങ്കിൻസന്റെ സ്വപ്നയാത്രക്ക് ഒടുവിൽ അന്ത്യം

- Advertisement -

കാർൽ ജെങ്കിൻസൻ ഒരായുസ്സ് കാലം ആഴ്സണൽ ആരാധകൻ ആണെന്ന് താനെന്നു എന്നും അഭിമാനം കൊണ്ട താരം. ഏതാണ്ട്‌ ഏതാണ്ട് 15 വർഷമാണ് ജെങ്കിൻസൻ ആഴ്സണൽ താരമായി തുടർന്നത്. വലത് ബാക്കായ ജെങ്കിൻസനു ആഴ്സണലിനായി കളിക്കാനുള്ള യോഗ്യതയില്ല എന്ന ആരോപണങ്ങൾ നിരവധി തവണയാണ് നേരിട്ടത്. എന്നും പരിക്ക് അലട്ടിയ താരം പലപ്പോഴും അവസരങ്ങൾ കുറഞ്ഞപ്പോൾ വായ്പ അടിസ്ഥാനത്തിൽ മറ്റ് ക്ലബുകൾക്കായും ബൂട്ട് കെട്ടി.

ഇപ്പോൾ തന്റെ പ്രിയപ്പെട്ട ക്ലബിലെ ആ സ്വപ്നയാത്ര ജെങ്കിൻസൺ അവസാനിപ്പിക്കുകയാണ്. ഏതാണ്ട് 3 മില്യൻ യൂറോക്ക് ആണ് ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റ് ജെങ്കിൻസനെ സ്വന്തമാക്കിയത്. ഇതോടെ 2012-13 കാലയളവിൽ ക്ലബിൽ ഉണ്ടായിരുന്ന ഏതാണ്ട് എല്ലാതാരങ്ങളെയും ആഴ്സണൽ ടീമിൽ നിന്നും പുറത്തേക്ക് പോയി എന്ന് തന്നെ പറയാം. ഒരു ആരാധകൻ എന്ന നിലയിൽ ക്ലബിനോടുള്ള കൂറ് എന്നും പ്രഖ്യാപിച്ചിട്ടുള്ള ജെങ്കിൻസൺ കളത്തിലെ പ്രകടനങ്ങൾക്ക് അപ്പുറം എന്നും പ്രിയപ്പെട്ട താരമായിരുന്നു.

Advertisement