നേഷൺസ് ലീഗ് സെമി ഫൈനൽ, ഇറ്റലിക്ക് സ്പെയിൻ, ക്രൊയേഷ്യക്ക് നെതർലന്റ്സ്

Newsroom

Picsart 23 01 26 11 55 02 278
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ നേഷൺസ് ലീഗ് സെമി ഫൈനൽ മത്സരങ്ങളുടെ ഫിക്സ്ചർ ബുധനാഴ്ച പ്രഖ്യാപിച്ചു. ആദ്യ സെമി മത്സരത്തിൽ ക്രൊയേഷ്യയയും നെതർലൻഡ്‌സും ഏറ്റുമുട്ടും. കോമൻ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള നെതർലൻഡ്സിന്റെ ആദ്യ വലിയ മത്സരമാകും ഇത്‌. മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ സ്പെയിൻ ഇറ്റലിയെ നേരിടും. രണ്ട് മത്സരങ്ങളും ജൂണിൽ ആകും നടക്കുക.

Picsart 23 01 26 11 55 18 389

നേഷൻസ് ലീഗ് സെമിയിൽ രണ്ട് പാദ മത്സരങ്ങൾ ഇത്തവണ ഉണ്ടാകില്ല. പകരം, നെതർലൻഡ്‌സും സ്‌പെയിനും രണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും, വിജയികൾ ജൂൺ 18ന് നടക്കുന്ന ഫൈനലിക് ഏറ്റുമുട്ടും. തോൽക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫും കളിക്കും.

UEFA Nations League Semi-Final Draw
June 14
Netherlands vs. Croatia in Rotterdam

June 15
Spain vs. Italy in Enschede