ഇത്തവണത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗിനായി 23 ടീമുകൾ ആണ് അപേക്ഷ നൽകിയത്. ഡിസംബറിൽ ആരംഭിക്കുന്ന ലീഗിൽ എത്ര ടീമുകൾ കളിക്കും എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. എ ഐ എഫ് എഫിന്റെ ലൈസൻസിങ് പരിശോധനകൾക്ക് ശേഷം മാത്രമെ എത്ര ടീമുകൾ കളിക്കും എന്ന് തീരുമാനം ആകു.
ഒരോ സംസ്ഥാനത്തിൽ നിന്നും പരമാവധി രണ്ടു ടീമുകൾക്ക് മാത്രമേ സെക്കൻഡ് ഡിവിഷനിൽ കളിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ ഇത്തവണ മൂന്ന് ടീമുകൾ ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. എഫ് സി കേരള, സാറ്റ് തിരൂർ, ക്വാർട്സ് എഫ് സി എന്നിവരാണ് സെക്കൻഡ് ഡിവിഷൻ കളിക്കാൻ ശ്രമിക്കുന്നത്.
അപേക്ഷ കൊടുത്ത 23 ടീമുകൾ ഏതാണെന്ന് അറിയാം.
1, ലോൺസ്റ്റാർ – കാശ്മീർ
2, ഡെൽഹി യുണൈറ്റഡ് – ഡെൽഹി
3, ഹിന്ദുസ്ഥാൻ എഫ് സി – ഡെൽഹി
4, ഓസോൺ – കർണാടക
5, എഫ് സി കേരള – കേരള
6, ഫതേഹ് – ഹൈദരാബാദ്
7, TRAU – മണിപ്പൂർ
8, ലാംഗ്സ്നിംഗ് – മേഘാലയ
9, മൊഹമ്മദൻ – ബംഗാൾ
10, ജമ്മു കാശ്മീർ ബാക്ക് – കാശ്മീർ
11, സുദേവ – ഡെൽഹി
12, സൗത്ത് യുണൈറ്റഡ് – കർണാടക
13, സാറ്റ് തിരൂർ – കേരള
14, ക്വാർട്സ് – കേരള
15, എസ് എസ് യു – മണിപ്പൂർ
16, റെയിൻബോ – ബംഗാൾ
17, എ ആർ എ എഫ് സി – ഗുജറാത്ത്
18, ചിങ വെങ് – മിസോറം
19, യുണൈറ്റഡ് സിക്കിം – സിക്കിം
20, രാധരാമൻ ക്ലബ് – ഒഡീഷ
21, ഷിർഷ് ബിഹാർ യുണൈറ്റഡ് – ബിഹാർ
22, ശിവാൻഷ് ജാർഖണ്ഡ് – ജാർഖണ്ഡ്
23, മദൻ മഹാരാജ് – മധ്യപ്രദേശ്