സ്‌കോട്ടിഷ് ഡെർബിയിൽ നിർണായകജയവുമായി ജെറാർഡിന്റെ റേഞ്ചേഴ്സ്

20201017 201908
- Advertisement -

സ്‌കോട്ടിഷ് പ്രീമിയർ ലീഗിലെ ഏറ്റവും വലിയ മത്സരമായ ഓൾഡ് ഫിം ഡെർബിയിൽ സെൽറ്റിക്കിനെ മറികടന്നു റേഞ്ചേഴ്സ്. എതിരാളികളുടെ സെൽറ്റിക് പാർക്കിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സ്റ്റീഫൻ ജെറാർഡിന്റെ റേഞ്ചേഴ്സ് ജയം കണ്ടത്. മത്സരത്തിൽ പന്തെടുക്കത്തിൽ മാത്രമാണ് സെൽറ്റിക് മുന്നിട്ട് നിന്നത്. ഒരു ഷോട്ട് പോലും എതിരാളിയുടെ പോസ്റ്റിനു നേരെ ഉതിർക്കാനും അവർക്ക് ആയില്ല. അതേസമയം മികച്ച അവസരങ്ങൾ ആണ് റേഞ്ചേഴ്സ് മത്സരത്തിൽ സൃഷ്ടിച്ചത്. മുൻ ബ്രൈറ്റൻ താരം ആയ കോണോർ ഗോൾഡ്‌സൻ നേടിയ ഇരട്ടഗോളുകൾ ആണ് റേഞ്ചേഴ്സിന് ജയം സമ്മാനിച്ചത്.

ഒമ്പതാമത്തെ മിനിറ്റിൽ ലഭിച്ച ഫ്രീക്കിൽ ടാവനിയരുടെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ആണ് ഗോൾഡ്‌സൻ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മറ്റൊരു സെറ്റ് പീസ് അവസരത്തിൽ ബോക്‌സിൽ ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിച്ച പ്രതിരോധ നിര താരം ഗോൾഡ്‌സൻ തന്റെ രണ്ടാം ഗോളും റേഞ്ചേഴ്സിന്റെ ജയവും ഉറപ്പിച്ചു. സമീപകാലത്ത് സെൽറ്റിക്കിന്റെ നിഴലിൽ ആയ റേഞ്ചേഴ്സിന് ഇത് വലിയ ജയം തന്നെയാണ്. ജയത്തോടെ സെൽറ്റിക്കിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച റേഞ്ചേഴ്സ് അവരെക്കാൾ 4 പോയിന്റുകൾ മുന്നിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണ്.

Advertisement