ഡാരൻ ബ്രാവോ വെസ്റ്റിൻഡീസ് ടെസ്റ്റ് ടീമിൽ തിരിച്ചെത്തി

Darren Bravo Westindies Test
Photo: Twitter/@ICC
- Advertisement -

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ ഡാരൻ ബ്രാവോ വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചെത്തി. ബ്രാവോയെ കൂടാതെ ഷിംറോൺ ഹേറ്റ്മേയറും ഓൾ റൗണ്ടർ കീമോ പോളും രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം നേരത്തെ ടീമിൽ ഉണ്ടായിരുന്ന ഷായ് ഹോപ്പിന് ടീമിൽ അവസരം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയതോടെയാണ് ഷായ് ഹോപ്പിന് ടീമിൽ അവസരം ലഭിക്കാതിരുന്നത്.

കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ 6 റിസർവ് താരങ്ങളെയും വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പാരമ്പരക്കുള്ള ടീമിനെ കൂടാതെ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ടീമിനെയും വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കീറോൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള ടീമിൽ ആന്ദ്രേ റസ്സലിന് സ്ഥാനം ലഭിച്ചിട്ടില്ല. താരം ടീമിൽ നിന്ന് വിട്ടുനിന്നത്കൊണ്ടാണ് ടീമിൽ ഇടം ലഭിക്കാതിരുന്നത്. 2018ന് ശേഷം ആദ്യമായി വിക്കറ്റ് കീപ്പർ ആന്ദ്രേ ഫ്ലെച്ചർ ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത കെയ്ൽ മയേഴ്സ് ആദ്യമായി വെസ്റ്റിൻഡീസ് ടീമിൽ എത്തിയിട്ടുണ്ട്. നവംബർ 27 മുതൽ ഡിസംബർ 15 വരെയാണ് വെസ്റ്റിൻഡീസിനെ ന്യൂസിലാൻഡ് പരമ്പര.

Test: Jason Holder (captain), Jermaine Blackwood, Kraigg Brathwaite, Darren Bravo, Shamarh Brooks, John Campbell, Roston Chase, Rahkeem Cornwall, Shane Dowrich, Shannon Gabriel, Shimron Hetmyer, Chemar Holder, Alzarri Joseph, Keemo Paul, Kemar Roach. Reserves: Nkrumah Bonner, Joshua DaSilva, Preston McSween, Shayne Moseley, Raymon Reifer, Jayden Seales.

T20: Kieron Pollard (captain), Fabian Allen, Dwayne Bravo, Sheldon Cottrell, Andre Fletcher, Shimron Hetmyer, Brandon King, Kyle Mayers, Rovman Powell, Keemo Paul, Nicholas Pooran, Oshane Thomas, Hayden Walsh Jr, Kesrick Williams.

Advertisement