ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമിക്ക് ജയം. പനമ്പിള്ളി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ സ്കോർ ലൈൻ അക്കാദമിയെ ആണ് ഡോൺ ബോസ്കോ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. കളിയുടെ 31ആം മിനുട്ടിൽ റിമോ എസ് ആണ് ഡോൺ ബോസ്കോയ്ക്കായി വിജയ ഗോൾ സ്കോർ ചെയ്തത്. ഡോൺ ബോസ്കൊയുടെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഡോൺ ബോസ്കോ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. സ്കോർ ലൈന് ആകട്ടെ ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ്.