ഇത് ഗോളടിച്ചു കൂട്ടുന്ന ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ഗോളടിയിൽ റെക്കോർഡ് പുതിയ റെക്കോർഡ് ഇട്ട് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ സാനെ നേടിയ രണ്ടാമത്തെ ഗോളോടെയാണ് ഒരു സീസണിൽ എല്ലാ മത്സരങ്ങളിലും കൂടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന പ്രീമിയർ ലീഗ് ടീം എന്ന റെക്കോർഡ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സാനെയുടെ ഗോൾ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി നേടുന്ന 157മത്തെ ഗോളായിരുന്നു. 2013/ 14 സീസണിൽ മാനുവൽ പെല്ലെഗ്രിനിക്ക് കീഴിൽ മാഞ്ചസ്റ്റർ സിറ്റി തന്നെ സൃഷ്ട്ടിച്ച 156 ഗോൾ എന്ന റെക്കോർഡാണ് പെപ് ഗ്വാർഡിയോളയും സംഘവും മറികടന്നത്.

സീസണിൽ എഫ്.എ കപ്പ് ഫൈനൽ അടക്കം നാല് മത്സരങ്ങൾ ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഗോളടി തുടരാൻ എനിയും അവസരങ്ങൾ ഉണ്ട്. ഇന്നലെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ ജയിച്ച മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ മറികടന്ന് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു. ലീഗിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 1 പോയിന്റിന്റെ ലീഡ് മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്.

Advertisement