ആശങ്ക ഒഴിയുന്നു, കോപ അമേരിക്ക വരെ സ്കലോണി എന്തായാലും അർജന്റീനയ്ക്ക് ഒപ്പം തുടരും

Newsroom

അർജന്റീന പരിശീലകൻ സ്കലോണി പരിശീലക സ്ഥാനം ഒഴിയും എന്നുള്ള ആശങ്കകൾ ഒഴിയുന്നു‌. കോപ്പ അമേരിക്ക വരെ ലയണൽ സ്‌കലോനി അർജന്റീനയുടെ പരിശീലകനായി തുടരും എന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ജൂൺ 20 മുതൽ ജൂലൈ 14 വരെ ആണ് കോപ അമേരിക്ക നടക്കുന്നത്. അർജന്റീന എഫ്എ (എഎഫ്‌എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയ സ്‌കലോണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സ്കലോണി തുടരുമെന്ന് വാർത്ത അർജന്റീനിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സ്കലോണി 24 01 03 11 47 18 868

45-കാരനായ സ്കലോണി രണ്ട് മാസം മുമ്പ് താൻ സ്ഥാനം ഒഴിയുമെന്ന് സൂചനകൾ നൽകിയിരുന്നു‌. എന്നാൽ കഴിഞ്ഞ മാസം മെസ്സിയുമായി നടത്തിയ ചർച്ചയും ഇപ്പോൾ ടാപിയയുനായി നടത്തിയ ചർച്ചയും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ കാരണമായി. 2018-ൽ അർജന്റീന പരിശീലകനായി ചുമതലയേറ്റ സ്കലോണി 2021-ൽ അർജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ ലോക കിരീടവും അദ്ദേഹം നേടി.