അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നൽകി പരിശീലകൻ സ്കലോണി. തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നും താൻ ഇതുവരെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അർജൻറീന പരിശീലകൻ ഇന്ന് ബ്രസീലിനെതിരായ മത്സരത്തിനുശേഷം പറഞ്ഞു. അർജൻറീനക്ക് ഒരുപാട് ഊർജ്ജം ഉള്ള സ്ഥിരമായി അര്ജന്റീന ദേശീയ ടീമിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ഒരു പരിശീലകനെയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ്. ഈ കളിക്കാർ എനിക്ക് ഒരുപാട് തന്നു, എന്റെ ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ച് എനിക്ക് വളരെയധികം ചിന്തിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.
“ഇത് ഒരു ഗുഡ്ബൈ പറയൽ അല്ല, പക്ഷേ നിങ്ങൾക്ക് വളരെയധികം ഊർജ്ജം ആവശ്യമുള്ളതിനാൽ ഇവിടെ നിലവാരം എപ്പോഴും ഉയർന്ന് നിൽക്കണം. അത് തുടരാൻ ബുദ്ധിമുട്ടാണ്, വിജയിക്കുന്നത് തുടരാൻ ബുദ്ധിമുട്ടാണ്. ചിന്തിക്കേണ്ട സമയമാണിത്. കാരണം ടീമിന് വേണ്ടത് പരമാവധി ഊർജം നൽകാൻ കഴിയുന്ന ഒരു പരിശീലകനെയാണ്.” സ്കലോണി പറഞ്ഞു.
അർജന്റീനയെ ലോകകപ്പിലേക്കും കോപ അമേരിക്കയിലേക്കും നയിച്ച പരിശീലകനാണ് സ്കലോണി.