സൗദി അറേബ്യൻ ക്ലബുകൾ യുവേഫയുമായി സഹകരിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ശ്രമിക്കും എന്ന വാർത്തകൾ തെറ്റാണെന്ന് പറഞ്ഞു യുവേഫ പ്രസിഡന്റ് സെഫെറിൻ.”ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. യൂറോപ്യൻ ഫെഡറേഷനുകൾക്ക് മാത്രമേ ഫൈനൽ ആതിഥേയത്വം വഹിക്കാൻ അപേക്ഷിക്കാനാകൂ, ക്ലബ്ബുകൾക്ക് പോലും കഴിയില്ല. സൗദി ക്ലബുകൾ കളിക്കണം എങ്കിൽ ഞങ്ങളുടെ എല്ലാ നിയമങ്ങളും ഞങ്ങൾ മാറ്റേണ്ടിവരും, ഞങ്ങൾക്ക് അത് ആവശ്യമില്ല” സെഫെറിൻ പറഞ്ഞു
സൗദി ലീഗ് യൂറോപ്പിന് ഒരു ഭീഷണിയല്ല എന്നും ചൈനയിലും സമാനമായ ഒരു സമീപനം ഞങ്ങൾ മുമ്പ് കണ്ടതാണെന്നും സെഫെറിൻ പറഞ്ഞു. കരിയറിന്റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്താണ് അവർ കളിക്കാരെ വാങ്ങിയത്. ചൈനീസ് ഫുട്ബോൾ വികസിച്ചില്ല, പിന്നീട് ലോകകപ്പിനും യോഗ്യത നേടിയില്ല. സെഫെറിൻ പറഞ്ഞു.
“എനിക്കറിയാവുന്നിടത്തോളം, എംബാപ്പെയും എർലിംഗ് ഹാലൻഡും സൗദി അറേബ്യയെക്കുറിച്ച് സ്വപ്നം കാണുന്നില്ല. കരിയറിലെ ഏറ്റവും മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”സെഫെറിൻ പറഞ്ഞു.