“പണം പ്രധാനമല്ല, സൗദിയിലേക്ക് പോകാൻ പദ്ധതിയില്ല” – ആഞ്ചലോട്ടി

Newsroom

Picsart 23 12 09 09 11 32 272
Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ ലീഗിലേക്ക് പോകാൻ തനിക്ക് പദ്ധതിയില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി. “എനിക്ക് സൗദിയിൽ നിന്ന് ഒരു കോളും ലഭിച്ചിട്ടില്ല. എനിക്ക് മറ്റൊരു പദ്ധതിയുണ്ട്, അത് സൗദിയെക്കുറിച്ചല്ല.” ആഞ്ചലോട്ടി പറഞ്ഞു. ഈ സീസൺ കഴിഞ്ഞാൽ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കും എന്നാണ് സൂചനകൾ.

ആഞ്ചലോട്ടി 23 12 09 09 11 03 704

“സാമ്പത്തിക പാക്കേജിനെ അടിസ്ഥാനമാക്കി ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. പണം നിർണ്ണായകമല്ല, എനിക്ക് ആവശ്യത്തിന് പണമുണ്ട്… എനിക്ക് താൻ ചെയ്യുന്ന ജോലിയിൽ സുഖം തോന്നണം”. ആഞ്ചലോട്ടി പറഞ്ഞു.

“ഞാൻ 500 മില്യൺ യൂറോയ്ക്ക് സൗദി അറേബ്യയിലേക്ക് പോയാലോ? നോക്കൂ, എനിക്ക് സൗദിയിൽ പോകണം എങ്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടതില്ല. എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ നടന്നു പോകും. എനിക്ക് പണം ആവശ്യമില്ല. ലോകം ശരിക്കും മാറിക്കൊണ്ടിരിക്കുകയാണ്, അത് മാറിക്കൊണ്ടിരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.