“ആരാധകരുടെ വിമർശനത്തെ ഭയമില്ല, ജോലി പോകുമെന്നും പേടിയില്ല” ചെൽസി പരിശീലകൻ

- Advertisement -

ചെൽസി ആരാധകർ തനിക്ക് എതിരെ വിളിക്കുന്ന ചാന്റ്സുകളെയും അവരുടെ വിമർശനങ്ങളെയും ഭയമില്ല എന്ന് പരിശീലകൻ സാരി. ഇന്നലെ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട് ചെൽസി പുറത്തായിരുന്നു. ഈ മത്സര ശേഷമായിരുന്നു സാരിയുടെ പ്രതികരണം. ആരാധകരെ കാര്യമാക്കുന്നില്ല എന്നും മത്സര ഫലങ്ങളാണ് തന്റെ പ്രശ്നമെന്നും സാരി പറഞ്ഞു.

വളരെ മോശമായ ഫോമിലാണ് ചെൽസി ഇപ്പോൾ ഉള്ളത്. കളിക്കാരുടെ പൂർണ്ണ പിന്തുണ തനിക്ക് ഉണ്ടെന്നാണ് കരുതുന്നത്. പക്ഷെ അതിൽ ഉറപ്പില്ല. സാരി പറഞ്ഞു. തന്റെ ജോലി പോകുമോ എന്ന ഭയം തനിക്ക് ഇല്ല എന്നും, പണ്ട് ഇറ്റലിയിൽ രണ്ടാം ഡിവിഷനിൽ ജോലി ചെയ്യുമ്പോൾ ആയിരുന്നു അങ്ങനെയുള്ള ഭയമെന്നും സാരി പറഞ്ഞു.

Advertisement