ഹീറോ സന്തോഷ് ട്രോഫ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ നടക്കും. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ രാജ്യത്ത് വെച്ച് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുന്നത്.
നാല് ടീമുകൾ – പഞ്ചാബ്, മേഘാലയ, സർവീസസ്, കർണാടക എന്നിവർ രണ്ടു ദിവസമായി സൗദി അറേബ്യയിൽ ഉണ്ട്. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യ സെമിയിൽ പഞ്ചാബ് മേഘാലയയെ നേരിടും. രണ്ടാം സെമിയിൽ സർവിസ് കർണാടകയെയും നേരിടും.
സന്തോഷ് ട്രോഫിയിൽ എട്ട് തവണ ചാമ്പ്യൻമാരായ ടീമാണ് പഞ്ചാബ്. അവസാന നാലിൽ ആദ്യമായി ഇറങ്ങുന്ന ടീമാണ് മേഘാലയ. രണ്ടാം സെമിയിൽ ആറ് തവണ ചാമ്പ്യൻമാരായ സർവീസസ് നാല് തവണ ചാമ്പ്യൻമാരായ കർണാടകയെ നേരിടും. 2018-19ൽ ആണ് സർവീസസ് അവസാനമായി ഹീറോ സന്തോഷ് ട്രോഫി നേടിയത്.